ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ന് രണ്ട് മലയാള ചിത്രങ്ങള്‍ പ്രദർശിപ്പിക്കും 

ബെംഗളൂരു: അട്ടപ്പാടിയിലെ മധു കൊലക്കേസ് പശ്ചാത്തലമാക്കി വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ‘ആദിവാസി ദ ബ്ലാക്ക് ഡെത്ത്’ ഇന്ന് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും.

ഒറിയോണ്‍ മാളിലെ പിവിആര്‍ സ്‌ക്രീന്‍ ആറില്‍ വൈകീട്ട് 4.15-നാണ് പ്രദര്‍ശനം. ജിതിന്‍ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി നയണ്‍റ്റീസ് കിഡ്‌സും ഇന്ന് പ്രദര്‍ശിപ്പിക്കും. സ്‌ക്രീന്‍ ആറില്‍ ഉച്ചക്ക് 1.15 നാണ് പ്രദര്‍ശനം.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

അപ്പാനി ശരത് ആണ് ആദിവാസിയിലെ നായകന്‍. മുടുക എന്ന ഗോത്രഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, മുംബൈ ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

126 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന പല്ലൊട്ടിയുടെ ദൈര്‍ഘ്യം 126 മിനിറ്റാണ്. ഇന്നത്തെ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts