ഏപ്രിൽ എട്ട് മുതൽ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് യാഥാർഥ്യമാകുന്നു

ബെംഗളൂരു: ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് സർവീസ് യാഥാർഥ്യമാകുന്നു. ഏപ്രിൽ എട്ടിന് തമിഴ്നാട് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് നിർവഹിക്കും. വരുംദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു

സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ചെന്നൈ മുതൽ ജോലാർപ്പേട്ടവരെയുള്ള റൂട്ടിൽ നിലവിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനായി പാത ബലപ്പെടുത്തിയിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രാ സമയം 2 മണിക്കൂർ കുറയുമെന്നാണ് പ്രതീക്ഷ.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

സ്റ്റോപ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം നവംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഗേജ് മാറ്റം നടത്തിയ തിരുത്തൂറൈപൂണ്ടി-അഗസ്തിയംപള്ളി റൂട്ടിൽ ഡെമു സർവീസും താംബരം-ചെങ്കോട്ട ട്രൈ വീക്ക്‌ലി ട്രെയിനും പ്രധാനമന്ത്രി ഏപ്രിൽ എട്ടിന് ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts