കുമാരസ്വാമിയുടെ മകന് ചെക്ക് പറഞ്ഞ് കോൺഗ്രസ്‌

ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലാതെയാണ് നിഖില്‍ കുമാരസ്വാമി മത്സരിക്കാൻ ഇറങ്ങിയത്. പക്ഷേ ഫലം വന്നപ്പോള്‍ ജയം സുമലതയ്ക്കായിരുന്നു.

വീണ്ടുമൊരു അങ്കത്തിന് നിഖില്‍ ഇറങ്ങുമ്പോള്‍ എതിരാളി ശക്തനാകുന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. കുടുംബ രാഷ്ട്രീയത്തിന് വളം നല്‍കാന്‍ നോക്കുന്ന കുമാരസ്വാമിക്കും അതൊരു തിരിച്ചടിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
[masterslider id="10"]

Related posts