41 വർഷത്തിന് ശേഷം ഒരു പ്രധാനമന്ത്രി”സക്കരെ നാടി”ലെത്തി.

ബെംഗളൂരു : 41 വർഷത്തിന് ശേഷം കർണാടകയുടെ സക്കരെ നാടി (പഞ്ചസാരയുടെ നാട്) ലേക്ക് ഒരു പ്രധാനമന്ത്രിയെത്തി.

മുൻപ് ജവഹർലാൽ നെഹ്റുവും ചരൺ സിങ്ങും ഇന്ദിരാ ഗാന്ധിയും മണ്ഡ്യ സന്ദർശിച്ചിട്ടുണ്ട്.

വ്യോമസേനയുടെ വിമാനത്തിൽ മൈസൂരുവിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ പി.ഇ.എസ്.കോളേജ് മൈതാനത്ത് എത്തി.

മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ തിയേറ്റർ സർക്കിൾ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിഷോയിൽ പങ്കെടുക്കുന്നത്.

10 വരി വികസിപ്പിച്ച ബെംഗളൂരു – മൈസൂരു ദേശിയ പാത ഉൾപ്പെടെ 16000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുക.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

മദ്ദൂര്‍ ഗജ്‌ജലക്കെരയിലെ വേദിയിലാണ് 118 കിലോമീറ്റർ ബെംഗളൂരു – മൈസൂരു ദേശീയപാതയുടെ ഉദ്ഘടന ചടങ്ങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
[masterslider id="10"]

Related posts