വിവാദങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. പവിത്ര കന്നഡയിലും നരേഷ് തെലുങ്കിലുമാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്.

സിനിമാ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിൻറെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ഇവരുടെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

മൂന്നാം ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്നാണ് നരേഷ് രേഖ സുപ്രിയയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നവീൻ വിജയ് കൃഷ്ണ, തേജസ്വി കൃഷ്ണ എന്നീ രണ്ട് ആൺമക്കളുണ്ട്. രണ്ടാം വിവാഹം പരാജയപ്പെട്ടതോടെ നരേഷ് രമ്യയെ വിവാഹം കഴിച്ചു. വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് നാലാം വിവാഹം.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

ട്വിറ്റർ വഴിയാണ് നരേഷ് വിവാഹ വീഡിയോ പങ്കുവെച്ചത്. ഞങ്ങളുടെ ഈ പുതിയ യാത്രയിൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുന്നു ട്വിറ്ററിൽ നരേഷ് കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts