ആദ്യ വനിതാ യാത്രികയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ സൗദി അയക്കും. അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്പുറപ്പെടുന്ന എ എക്‌സ -2 സ്‌പേസ് മിഷനില്‍ റയ്യാന ബര്‍വിന, പുരുഷ ബഹിരാകാശ യാത്രികന്‍ അലി അല്‍ഖര്‍നി എന്നിവരെയാണ് സൗദ്യ ബഹിരാകാശത്തേക്ക് അയക്കുന്നത്.

റയ്യാന ബര്‍നാവിയെന്ന ബഹിരാകാശ സഞ്ചാരിയുടെ പേരിലാകുമ പുതുചരിത്രം കുറിക്കപ്പെടുക.അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്ന എ എക്‌സ്- 2 സ്‌പേസ് മിഷനില്‍ പുരുഷ ബഹിരാകാശ യാത്രികന്‍ അലി അല്‍ഖര്‍നിയും റയ്യാനയോടൊപ്പം ചേരും.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

സൗദി ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി റയ്യാന, അലി അല്‍ഖര്‍നി എന്നിവര്‍ക്ക് പുറമെ മറിയം ഫര്‍ദൂസ്, അലി അല്‍ഗാംദി എന്നീ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കും സൗദി പരിശീലനം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സൗദികളെ ബഹിരാകാശ യാത്രയ്ക്കായി പരിശീലിപ്പിക്കാനും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും അന്താരാഷ്ട്ര ഗവേഷണങ്ങള്‍ക്കും പ്രാപ്തരാക്കാന്‍ ലക്ഷ്യമിടുന്ന ‘വിഷന്‍ 2030’ പദ്ധതിയുടെ നാഴികകല്ലായാണ് പുതിയ മിഷന്‍ കണക്കാക്കുന്നത്.

സൗദി സ്പേസ് കമ്മീഷന്‍, പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആക്സിയം സ്പേസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പ്രോഗ്രാം.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിലൂടെ ബഹിരാകാശ വ്യവസായത്തില്‍ മുന്നേറ്റമുണ്ടാക്കുകയാണ് സൗദിയുടെ ലക്ഷ്യം. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളില്‍ കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്താനും ഇതിലൂടെ സാധ്യമാകുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. സ്വതന്ത്രമായി ഗവേഷണം നടത്താനും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ ബിരുദധാരികളുടെ താത്പ്പര്യം വര്‍ദ്ധിപ്പിക്കാനുമാണ് രാജ്യം ശ്രമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts