ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി 

ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്.

സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി.

ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ ആർക്കും നടക്കാൻ അനുമതിയില്ലെന്ന് പോലീസുകാർ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പോലീസുകാർ പിടിച്ചുവാങ്ങി.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

ഒടുവിൽ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പോലീസുകാർ വിട്ടത്. യുവാവ് സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts