ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം സിബിഐ ഉദ്യോഗസ്ഥനായി

ഫഹദ് ഫാസിൽ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് സിബിഐ ഉദ്യോഗസ്ഥനായി. സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ കന്നഡ അരങ്ങേറ്റം.

ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് ‘ബഗീര’യില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫസ്‌റ്റ് ലുക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്‌റ്ററിലെ കാപ്‌ഷന്‍. കെജിഎഫ്‌ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

കെജിഎഫ്‌ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാതാക്കള്‍. ഹോംബാലെ ഫിലിംസിന്‍റെ മലയാള ചിത്രം ‘ധൂമ’ത്തിലും ഫഹദ് ഫാസില്‍ ആണ് നായകനായെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts