കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ. മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് ഒരോ വോട്ടിനും വോട്ടര്‍മാര്‍ക്ക് 6,000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയില്‍ നടത്തിയ റാലിക്കിടെയായിരുന്നു പ്രഖ്യാപനം. അതേസമയം ഒരു നോതാവിന്റെ അഭിപ്രായം പാര്‍ട്ടി പ്രസ്താവനയായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ജാര്‍ക്കിഹോളിയുടെ വാദത്തെ തള്ളി രംഗത്തെത്തി.

 

ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദ പരാമര്‍ശം. ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. 1000 രൂപ വിലയുള്ള കുക്കര്‍, മിക്സി എന്നിവയാണ് അവര്‍ നല്‍കിയിട്ടുള്ളത്. ഇനിയും ഉപഹാരങ്ങള്‍ അവര്‍ നല്‍കുമായിരിക്കും

  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ

അവയെല്ലാം കൂടി ഏകദേശം 3000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട എന്നായിരുന്നു മുന്‍ മന്ത്രിയുടെ പ്രസ്താവന. ആറ് തെരഞ്ഞെടുപ്പുകളില്‍ താന്‍ ഇതുവരെ വിജയിച്ചത് പണം ചെലവഴിച്ചിട്ടില്ലെന്നും തന്റെ അനുയായികള്‍ സ്വന്തം പണം ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജാര്‍ക്കിഹോളിയുടെ വാദത്തെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ പ്രസ്താവനയല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായാണെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഗോവിന്ദ് കാര്‍ജോള്‍ വ്യക്തമാക്കി. അതേസമയം, ജാര്‍ക്കിഹോളിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അഴിമതിയുടെ ആഴമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞ ഖാര്‍ഗെ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇ.ഡിയോ ആദായനികുതി വകുപ്പോ എന്തുകൊണ്ട് നടപടിയെടുക്കാത്തതെന്നും ചോദിച്ചു.അതേസമയം ജാര്‍ക്കിഹോളിയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വം തള്ളി. അത്തരം കാര്യങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us