മകരസംക്രാന്തി ആഘോഷത്തിൽ 12 പേർക്ക് പൊള്ളലേറ്റു

fire

ബെംഗളൂരു : മണ്ഡ്യ ജില്ലയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് കന്നുകാലികളെ അഗ്നിക്കുമുകളിലൂടെ ചാടിക്കുന്ന ചടങ്ങിനിടെ 12 പേർക്ക് പൊള്ളലേറ്റു. ചീരനഹള്ളി, ഹൊസഹള്ളി, സ്വർണസാന്ദ്ര ലേഔട്ടുകളിൽ നടന്ന ചടങ്ങുകളിലാണ് പൊള്ളലേറ്റത്.

കന്നുകാലികൾക്കൊപ്പം അഗ്നിക്കുമുകളിലൂടെ ഓടുന്നതിനിടെ കാലുകളിൽ പൊള്ളലേൽക്കുകയായിരുന്നു. മുൻകരുതലുകളെടുക്കാതെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ട്. പൊള്ളൽ ഏറ്റവരെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts