കോവിഡ് ബാധിച്ച യുവതി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച്‌ മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു.

യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts