കേരളത്തിൽ നിന്നും കാണാതായ കുട്ടിയെ കർണാടകയിൽ നിന്ന് കണ്ടെത്തി, 2 യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് കാണാതായ 17കാരിയെ കർണാടകയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ 30ന് ഉച്ചക്കാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. 

സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണാടകയിലെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടിയത്.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

സിനിമയിൽ അഭിനയിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts