ബെംഗളൂരുവിൽ ടെക് സെന്റർ ഒരുക്കി പൈ സ്‌ക്വയർ

ബെംഗളൂരു: യുഎസ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് ടെക്‌നോളജി സ്ഥാപനമായ പൈ സ്‌ക്വയർ, ഓട്ടോമോട്ടീവ് നിർമാണ രംഗത്തെ ഭീമൻമാരെ പരിചരിക്കുന്നതിനും ഡ്രൈവർ സഹായ സംവിധാനങ്ങൾ, സൈബർ സുരക്ഷ, പ്രവർത്തന സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ബെംഗളൂരുവിൽ സാങ്കേതിക കേന്ദ്രം സ്ഥാപിച്ചു. ഓട്ടോമോട്ടീവ് വ്യവസായത്തിൽ ബെംഗളൂരുവിനെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇതെന്ന് സാങ്കേതിക കേന്ദ്രം ഉദ്ഘാടനം ചെയ്ത ഐടി-ബിടി മന്ത്രി അശ്വത് നാരായൺ പറഞ്ഞു.

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

“വിവിധ സാങ്കേതിക വിദ്യകളിലുള്ള 400-ലധികം ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളൂരുവിൽ ഉണ്ട്. കാറുകൾ കൂടുതൽ സോഫ്‌റ്റ്‌വെയർ ഡ്രൈവ് ആകുന്നതോടെ, വരും വർഷങ്ങളിൽ ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിൽ നഗരം ഒരു പ്രധാന പങ്ക് വഹിക്കുംമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ വളർച്ചാ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് ബെംഗളൂരു. ലോകത്തിന് ഹരിതവും സുരക്ഷിതവും നൂതനവുമായ പരിഹാരങ്ങൾ കൈവരിക്കുന്നതിനായി ഞങ്ങൾ ആഗോള ഓട്ടോമോട്ടീവ് പ്രമുഖരുമായി ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയാണ്, എന്ന് കമ്പനിയുടെ പ്രസിഡന്റ് ശരത് കോതപ്പള്ളി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
[masterslider id="10"]

Related posts

Click Here to Follow Us