കർണാടക ആർ ടി സി, ഒറ്റ ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ 

ബെംഗളൂരു: കർണാടക  ആർടിസി ഒരു ദിവസം കൊണ്ട് മാത്രം സർവീസ് നടത്തി നേടിയത് 22.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനം.

മൈസൂരു ദസറടക്കം പ്രത്യേക ബസ്സുകൾ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി ഒക്‌ടോബർ പത്തിനാണ്  രേഖപ്പെടുത്തിയത്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

ഒരു ദിവസം ശരാശരി എട്ടു കോടിയായിരുന്നു സാധാരണ കളക്ഷൻ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ദസറ പാക്കേജ് ടൂർ കൃത്യസമയത്ത് നടത്തി. 

ഇതോടൊപ്പം കെഎസ്ആർടിസി കോർപ്പറേഷനായി 650 പുതിയ ബസ് വാങ്ങാൻ പദ്ധതിയുണ്ട്. ഇതിൽ 50 വോൾവോ ബസുകളും 50 ഇലക്‌ട്രിക് ബസുകൾ 15 ദിവസത്തിനുള്ളിൽ എത്തും. മംഗളൂരു ബെംഗളൂരു നഗരപ്രദേശത്തുള്ള സംസ്ഥാനത്തെ ദീർഘദൂര റോഡുകളിൽ ബസ്സുകൾ ഓടിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
[masterslider id="10"]

Related posts