ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ഇ ഡി 

ബെംഗളൂരു: ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ഇ .ഡി. വിവിധ സംസ്ഥാനങ്ങളിലെ ആപ്പുകളുടെ ഓഫീസുകളിലും ആപ്പ് ഉടമകളുടെ വീടുകളിലും പരിശോധന വ്യാപിപ്പിക്കാൻ ഇ .ഡി തീരുമാനിച്ചു.

ഇന്നലെ കൊൽക്കത്തയിൽ നടന്ന റെയ്ഡിൽ 7 കോടി രൂപയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഇ .ഡി പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ആപ്പുകൾ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ പണം വായ്പയായി സ്വീകരിച്ച നിരവധി പേര് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിപ്പിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നുണ്ട്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ലോൺ ലഭിക്കാൻ ഫോണിലെ കോൺടാക്റ്റും ഗ്യാലറിയും ഉൾപ്പെടെയുള്ള അനുമതികൾക്കൊപ്പം ആധാർ പാൻ നമ്പറുകളും നൽകേണ്ടിവരുന്ന സ്വകാര്യ വിവരങ്ങൾ സംഘത്തിന് ലഭിക്കുന്നു. നിരവധി പേർ ഈ ചതിക്കുഴിയിൽ വീഴുകയും ആത്മഹത്യകൾ നടക്കുകയും ചെയ്തതാണ് പ്രശ്‌നം ഗുരുതരമായത്. റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബംഗളൂരു ഓഫീസിലും ഇ .ഡി. റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പ് സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
[masterslider id="10"]

Related posts

Click Here to Follow Us