ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ സിനിമകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. മൈസൂരുവിലെ ഫിലിം സിറ്റിയുടെ നിർമാണ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടത്തും. പ്രാദേശിക സിനിമകളുടെ ചിത്രീകരണത്തിന് കുറഞ്ഞ നിരക്കിൽ ഷൂട്ടിങ് ലോക്കേഷനുകൾ നൽകുന്നതും പരിഗണനയിലാണ് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു.
ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നുവരെ നീളുന്ന ചലച്ചിത്രമേള ബെംഗളൂരുവിലെ 15 സ്ക്രീനുകളിലായാണ് പ്രദർശിപ്പിക്കുന്നത്. 9000 ഡെലിഗേറ്റുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും രാജേന്ദ്ര സിങ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related