ലഹരി വസ്തുക്കളുമായി ബെംഗളൂരു സ്വദേശിനി ഉൾപ്പെടെ 5 പേർ പിടിയിൽ

കളമശ്ശേരി: ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ ലഹരിവസ്തുക്കളുമായി കളമശ്ശേരി പോലീസിന്റെ പിടിയിലായി. അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍, കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍, കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു, കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍, ബെംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ എന്നിവരാണ് പിടിയിലായത്.

  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്

സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് വാഹനം പരിശോധന നടത്തിയതിനെ തുടർന്നാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയിരുന്നു.

കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എല്‍ദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിന്‍, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനില്‍കുമാര്‍, ശരണ്യമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts