ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു

police

കൊച്ചി:  എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ ഇതുവെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ടൗൺഹാളിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എഡിസനും, സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയായിരുന്നു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

അരമണിക്കൂറോളം രക്തം വാർന്നുകിടന്ന എഡിസനെ, പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. കൃത്യത്തിന് ശേഷം പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് വിലയിരുത്തൽ. സുരേഷിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം ടൗൺഹാൾ പരിസരത്ത് മദ്യപസംഘത്തിന്റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts