കാമുകിയെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ 200 പവൻ കവർന്ന ഭർത്താവ് അറസ്റ്റിൽ 

ചെന്നൈ : കാമുകിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയുടെ 200 പവന്‍ ആഭണങ്ങള്‍ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ യുവാവ് ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശേഖറും ഭാര്യയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവര്‍ പൂനമല്ലിയിലെ വീട്ടിലെത്തി.

ആകെ മുന്നൂറ് പവന്‍ സ്വര്‍ണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

എന്നാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന വിവരം താനറിഞ്ഞിരുന്നില്ലെന്നാണ് ശേഖര്‍ പോലീസിന് മൊഴി നല്‍കിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കാമുകിക്ക് കാര്‍ സമ്മാനമായി നല്‍കുന്നതിന് വേണ്ടിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് ശേഖര്‍ സമ്മതിച്ചു.

ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് 22 വയസ് പ്രായമുള്ള പെണ്‍കുട്ടിയുമായി ശേഖര്‍ അടുപ്പത്തിലായത്. സ്വര്‍ണം വിറ്റ് കാമുകിക്ക് കാര്‍ വാങ്ങി നല്‍കിയതായി ശേഖര്‍ പറഞ്ഞു. നഷ്ടമായ സ്വര്‍ണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts