വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് പണം തട്ടുന്ന സംഘം പിടിയില്‍.

കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തിലെ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി.ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

കാസര്‍ഗോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി  കാര്‍ഡ് ഉപയോഗിക്കുകയാണ് ആദ്യം ചെയ്യുക. പണം എടുക്കാതെ കാര്‍ഡിലെ വിവവരങ്ങള്‍ മാത്രം ഇതുവഴി ചോര്‍ത്തും.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

പിന്നീട് ഈ വിവരങ്ങള്‍ പ്രതികളുടെ കൈവശമുള്ള മറ്റൊരു കാര്‍ഡിലേക്ക് മാറ്റി വ്യാജ കാര്‍ഡുണ്ടാക്കും. ഇതുപയോഗിച്ച് സ്വര്‍ണം ഉള്‍പ്പെടെ വാങ്ങുകയാണ് രീതി. പെന്റ മേനകയിലെ ഒരു കടയില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സംഘത്തില്‍ മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
[masterslider id="10"]

Related posts