ഡ്രൈവിംഗ് ലൈസൻസും മൊബൈൽ നമ്പറും ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമോ? ഇതറിഞ്ഞിട്ടില്ലെങ്കിൽ പണി കിട്ടും; സത്യവസ്ഥ അറിയാം

ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബർ 25-നകം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സമയപരിധികളോ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പുകളോ കേന്ദ്ര ഗതാഗത മന്ത്രാലയമോ പരിവാഹൻ സിസ്റ്റമോ ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല.

എന്നിരുന്നാലും, ഡ്രൈവിംഗ് ലൈസൻസിലെ വിവരങ്ങൾ കാലികമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വർഷങ്ങൾക്ക് മുൻപ് എടുത്ത ലൈസൻസുകളിൽ പലതിലും മൊബൈൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല, അല്ലെങ്കിൽ അന്നത്തെ നമ്പറുകൾ പിന്നീട് മാറിയിട്ടുണ്ടാകാം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഗതാഗത വകുപ്പിൽ നിന്നുള്ള പ്രധാന അറിയിപ്പുകൾ, ചെല്ലാനുകൾ, ഒടിപികൾ എന്നിവ തടസ്സമില്ലാതെ ലഭിക്കാൻ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് പരിവാഹൻ പോർട്ടൽ നിർദ്ദേശിക്കുന്നുണ്ട്.

അപ്ഡേറ്റ് ചെയ്യേണ്ട വിധം

സെപ്റ്റംബർ 25 എന്ന അവസാന തീയതി വ്യാജമാണെങ്കിലും, സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസിൽ നിലവിലെ മൊബൈൽ നമ്പർ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. ഔദ്യോഗിക പരിവാഹൻ പോർട്ടൽ സന്ദർശിച്ചോ അടുത്തുള്ള ആർടിഒ ഓഫീസുകളിൽ നേരിട്ടെത്തിയോ ഡ്രൈവർമാർക്ക് തങ്ങളുടെ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts