‘നോ ഹെൽമറ്റ്’: തോളിലിട്ട ഗിറ്റാർ ബാ​ഗ്; ബെംഗളൂരുവിൽ ഇരുചക്ര വാഹന ഉടമയ്ക്ക് കിട്ടിയത് ‘അപൂർവ്വ’ പിഴ;

ബെംഗളൂരു: റോഡിൽ ബൈക്കിന് പിന്നിൽ തൂക്കിയിട്ട ഗിറ്റാർ ബാഗ് പിൻയാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എഐ (നിർമ്മിത ബുദ്ധി) ക്യാമറ 500 രൂപ പിഴ ചുമത്തി. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുചക്ര വാഹന ഉടമയ്ക്കാണ് ഹെൽമറ്റ് ധരിക്കാത്ത പിൻയാത്രക്കാരനുണ്ടെന്ന പേരിൽ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഇ-ചെല്ലാൻ ലഭിച്ചത്.

ചെല്ലാനൊപ്പമുള്ള ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പിന്നിലിരുന്ന ‘യാത്രക്കാരൻ’ തോളിൽ തൂക്കിയിട്ട ഗിറ്റാർ ബാഗാണെന്ന് ഉടമയ്ക്ക് മനസ്സിലായത്. ഗിറ്റാർ ബാഗിന്റെ ആകൃതിയും അത് വച്ചിരുന്ന രീതിയും കാരണമാണ് ക്യാമറ അത് പിൻയാത്രക്കാരനാണെന്ന് തെറ്റായി തരംതിരിച്ചതെന്നും തുടർന്നാണ് ഹെൽമറ്റ് ലംഘനത്തിന് സിസ്റ്റം താനേ പിഴ ചുമത്തിയതെന്നും മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് ട്രാഫിക് സംവിധാനങ്ങളിലെ പിഴവുകളെക്കുറിച്ചുള്ള ചർച്ചകളും ശക്തമായി. എന്നാൽ, ഇത്തരം തെറ്റുകൾ തിരുത്താൻ സാധിക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. വാഹന ഉടമയ്ക്ക് വിശദാംശങ്ങൾ automationpubbcp@ksp.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ, 080-22943381, 080-22942883 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്ത് പിഴ ഒഴിവാക്കാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts