തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. പിണറായിക്കും മുഹമ്മദ് റിയാസിനുംഎതിരെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചാണ് അന്വേഷണം നടക്കുക.
ഇ.ഡി ശുപാർശയെക്കുറിച്ച് അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, ഏത് രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് ഡി.ജി.പി തീരുമാനിക്കുമെന്നും സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
അതേസമയം, ഏതൊരു പരാതിയിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യാവൂ എന്ന സുപ്രീം കോടതി ഉത്തരവും നിയമോപദേശവും കണക്കിലെടുത്താണ് നിലവിൽ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി രൂപീകരിക്കുന്ന പ്രത്യേക സംഘമായിരിക്കും തുടരന്വേഷണം നടത്തുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]