ഇന്ന് നഗരത്തിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക! നഗരമധ്യത്തിൽ റൂട്ട് മാറും; ഈ വഴികളിൽ ഗതാഗത നിരോധനം; വഴിതിരിച്ചുവിട്ട് പൊലീസ്

ബെംഗളൂരു: ഫ്രീഡം പാർക്കിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയുടെ പശ്ചാത്തലത്തിൽ സെൻട്രൽ ബംഗളൂരുവിൽ ട്രാഫിക് പൊലീസിന്റെ ഗതാഗത നിയന്ത്രണവും പാർക്കിംഗ് വിലക്കും ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

ഫ്രീഡം പാർക്ക്, കെ.ജി റോഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. മൈസൂർ ബാങ്ക് സർക്കിളിൽ നിന്നും കെ.ജി റോഡ് വഴി ഫ്രീഡം പാർക്ക് ഭാഗത്തേക്ക് വന്ന് വലത്തോട്ട് തിരിയേണ്ട വാഹനങ്ങൾ പാലസ് ക്രോസ് റോഡിലെ മഹാറാണി അണ്ടർപാസ് വഴി തിരിഞ്ഞുപോകണം. ഫ്രീഡം പാർക്ക് ജങ്ഷനും കനകദാസ സർക്കിളിനും ഇടയിലുള്ള റോഡിൽ ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും ഫ്ലൈഓവർ റോഡ് വഴി പ്രതിഷേധക്കാർ കാൽനടയായി എത്തുന്നതിനാൽ ഖോഡെ ജങ്ഷനിൽ നിന്നും കെ.ആർ സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ പഴയ ജെ.ഡി.എസ് ഓഫീസ് റോഡ് ഉപയോഗിക്കണം. നിലവിൽ ഏകപക്ഷീയ ഗതാഗതം മാത്രമുള്ള സുബ്ബണ്ണ ജങ്ഷനും എം.ടി.ആർ ജങ്ഷനും ഇടയിലുള്ള പാത താൽക്കാലികമായി ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഗാന്ധിനഗർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഈ പാത ഉപയോഗിക്കാം.

അതേസമയം, ഖോഡെ ജങ്ഷൻ മുതൽ മഹാറാണി ജങ്ഷൻ വരെയുള്ള റോഡിലും വൈ. രാമചന്ദ്ര റോഡ്, കാളിദാസ് റോഡ്, പാലസ് റോഡ്, കെ.ജി റോഡ് എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts