വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്ന തീയതിയും 2026-27 അധ്യയന വർഷത്തെ വാർഷിക കലണ്ടറും പ്രഖ്യാപിച്ചു. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം മെയ് 29 മുതൽ സ്കൂളുകൾ അധ്യയനത്തിനായി തുറക്കും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്ക് ഈ കലണ്ടർ ബാധകമായിരിക്കും.

രണ്ട് ടേമുകളായാണ് അധ്യയന വർഷത്തെ തിരിച്ചിരിക്കുന്നത്. മെയ് 29 മുതൽ ഒക്ടോബർ 2 വരെയാണ് ആദ്യ ടേം. ഒക്ടോബർ 3 മുതൽ 21 വരെ 19 ദിവസത്തെ ദസറ അവധിയായിരിക്കും. തുടർന്ന് ഒക്ടോബർ 22-ന് രണ്ടാം ടേം ആരംഭിച്ച് 2027 ഏപ്രിൽ 10-ന് അധ്യയന വർഷം അവസാനിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏകീകൃത രീതിയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനാണ് കൃത്യമായ പ്രവൃത്തി ദിനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

പുതിയ കലണ്ടർ അനുസരിച്ച് ആകെ 365 ദിവസങ്ങളിൽ 245 ദിവസങ്ങളാണ് പ്രവൃത്തി ദിനങ്ങളായി ഉണ്ടാവുക. ബാക്കി 119 ദിവസങ്ങൾ അവധി ദിനങ്ങളാണ്. പ്രവൃത്തി ദിനങ്ങളിൽ 181 ദിവസങ്ങൾ പഠനപ്രവർത്തനങ്ങൾക്കായി നേരിട്ട് മാറ്റിവെച്ചിട്ടുണ്ട്. ബാക്കിയുള്ള ദിവസങ്ങൾ പരീക്ഷകൾ (26 ദിവസം), കായിക-കലാ മത്സരങ്ങൾ (24 ദിവസം), മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും (10 ദിവസം), പ്രാദേശിക അവധികൾ (4 ദിവസം) എന്നിങ്ങനെ ക്രമീകരിച്ചു. നിശ്ചയിച്ചിട്ടുള്ള ഈ ഷെഡ്യൂൾ കൃത്യമായി പാലിക്കണമെന്ന് എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും വകുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച
[masterslider id="10"]

Related posts

Click Here to Follow Us