500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ’ സ്റ്റോറി; വീഡിയോ വൈറൽ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ വെറും 500 രൂപ കൊണ്ട് ഒരു ദിവസം മുഴുവൻ ജീവിച്ചുതീർക്കാമെന്ന് തെളിയിച്ച് ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയങ്ക മൊണ്ടൽ എന്ന യുവതിയാണ് തന്റെ ബജറ്റ് പരീക്ഷണം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഭക്ഷണവും യാത്രാച്ചെലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്താൽ പരിമിതമായ തുകയിലും നഗരജീവിതം സാധ്യമാണെന്ന് പ്രിയങ്ക വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

രാവിലെ ഇഡ്ഡലി കഴിച്ചുകൊണ്ടാണ് പ്രിയങ്ക തന്റെ ദിവസം ആരംഭിച്ചത്. നഗരത്തിലെ ഉയർന്ന യാത്രാനിരക്ക് ഒഴിവാക്കാൻ ടാക്സികൾക്ക് പകരം മെട്രോ ട്രെയിനിനെ ആശ്രയിച്ചതാണ് പണം ലാഭിക്കാൻ യുവതിയെ സഹായിച്ചത്. ഉച്ചഭക്ഷണ സമയത്ത് ഹോട്ടലുകളിലെ മെനു കാർഡിലെ ഉയർന്ന വില കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും, 120 രൂപയ്ക്കുള്ളിൽ ഒതുങ്ങുന്ന ഒരു വിഭവം കണ്ടെത്താൻ തനിക്ക് സാധിച്ചുവെന്ന് പ്രിയങ്ക പറയുന്നു. ഇടവേളകളിൽ ചായയും ലഘുഭക്ഷണമായി വടാപാവും കഴിച്ചാണ് ബാക്കി സമയം ചെലവിട്ടത്.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

ദിവസാവസാനം 500 രൂപയിൽ 200 രൂപ ബാക്കി ലഭിച്ചുവെന്നതാണ് ഈ പരീക്ഷണത്തിലെ കൗതുകകരമായ വശം. ഇത്രയും കുറഞ്ഞ തുകയിൽ ഒരു ദിവസം അതിജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് താരം നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ മെട്രോ ട്രെയിനുകൾ സാധാരണക്കാർക്ക് എത്രത്തോളം ഉപകാരപ്രദമാണെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. ചുരുങ്ങിയ ചെലവിൽ നഗരത്തിൽ സന്തോഷത്തോടെ കഴിയാമെന്ന് കാണിച്ചുതന്ന പ്രിയങ്കയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us