ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു.

ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി.

  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു

ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.

ഭൂമിയില്‍ നിന്ന് ഏകദേശം 2,32,000 മൈല്‍ ദൂരം പിന്നിട്ട ആര്‍ട്ടിമിസ് ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ് മറികടന്നത്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രനെ വലംവയ്ക്കാന്‍ ഒരു മനുഷ്യപ്രയാണം ഉണ്ടായിരിക്കുന്നത്.

  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു

ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ആര്‍ട്ടിമിസ് 2 കരുത്താകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us