യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ

എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു കേരളത്തിൽ മാറ്റത്തിന് സമയം ആയി. ബിജെപിക്ക് സീറ്റ്‌ തടുക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുണ്ട്. ചില ഇടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നത് കൂടുതൽ ഉള്ള സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു.

Read More

പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല

ബെംഗളൂരു: എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നു. വിറകടുപ്പുകളിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ക്യാൻസർ, ക്ഷയം (ടിബി), ആസ്ത്മ തുടങ്ങിയ നൂറുകണക്കിന് മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിറക് കത്തുമ്പോൾ പുറന്തള്ളുന്ന പുകയിൽ ബെൻസീൻ (Benzene), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുണ്ട്. ഇവ ശ്വാസകോശ അർബുദം, സ്തനാർബുദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറകടുപ്പിന്റെ ഉപയോഗം പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാരകമായേക്കാം. പുക ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയെ…

Read More

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ

ബെംഗളൂരു: ബി.ബി.എം.പി.ക്ക് പകരം നിലവിൽ വന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ആദ്യ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഈസ്റ്റ് സിറ്റി കോർപ്പറേഷൻ, സെൻട്രൽ സിറ്റി കോർപ്പറേഷൻ എന്നിവയുടെ ബജറ്റുകളാണ് ഉദ്യോഗസ്ഥ ഭരണത്തിന് കീഴിൽ വെള്ളിയാഴ്ച സമർപ്പിച്ചത്. നഗരസൗകര്യങ്ങളുടെ ആധുനികവൽക്കരണത്തിനും സാമൂഹിക ക്ഷേമത്തിനുമാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ: അടിസ്ഥാന സൗകര്യങ്ങൾക്ക് കോടികൾ കെ.ആർ. പുരം, ഔട്ടർ റിങ് റോഡ് ഉൾപ്പെടെ 50 വാർഡുകൾ ഉൾപ്പെടുന്ന ഈസ്റ്റ് സിറ്റി കോർപ്പറേഷൻ 3889.98 കോടി രൂപയുടെ ബജറ്റാണ്…

Read More
Click Here to Follow Us