അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ

ബെംഗളൂരു: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അനന്തരവനും എം.എൽ.എയുമായ രോഹിത് പവാർ രംഗത്ത്. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ അപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹം ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് ‘സീറോ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തു. യുഎസിൽ സർവീസിൽ നിന്ന് വിരമിച്ച, പറക്കാൻ യോഗ്യമല്ലാത്ത വിമാനമാണ് ഇന്ത്യയിലെത്തിച്ച് ഉപയോഗിച്ചത്. 5,000 മണിക്കൂർ പറക്കൽ പരിധിയുള്ള വിമാനം 8,000 മണിക്കൂർ ഉപയോഗിച്ച ശേഷം രേഖകളിൽ തിരുത്തൽ വരുത്തിയാണ്…

Read More

ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

ബെംഗളൂരു: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഓൾ കർണാടക ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് മുന്നറിയിപ്പ് നൽകി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ഇന്ധന വിതരണം പെട്ടെന്ന് നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പണം നൽകിയിട്ടും ലോഡ് എത്തുന്നില്ല ഇന്ധനത്തിനായി മുൻകൂർ പണം അടച്ചിട്ടും കമ്പനി ലോഡ് അനുവദിക്കുന്നില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. നിലവിൽ ബെംഗളൂരുവിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളായ അനേക്കൽ, കോലാർ, ദൊഡ്ഡബല്ലാപൂർ, നെലമംഗല, ഹോസ്‌കോട്ടെ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ബെംഗളൂരു…

Read More

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ.…

Read More

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

ബെംഗളൂരു: തൊഴിൽ തേടിയും കരിയർ കെട്ടിപ്പടുക്കാനും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ എത്തുന്ന ഐടി നഗരമായ ബെംഗളൂരുവിൽ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷയുണ്ട്? യുകെയിൽ നിന്നുള്ള 22 വയസ്സുകാരിയായ ഒരു യുവതി റെഡ്ഡിറ്റിൽ ഉന്നയിച്ച ഈ ചോദ്യം ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ആശങ്കയുമായി 22-കാരി ബെംഗളൂരുവിൽ ഒരു ജോലി വാഗ്ദാനം ലഭിച്ച യുവതി, നഗരത്തിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അറിയാനാണ് നെറ്റിസൺസിന്റെ സഹായം തേടിയത്. “ബെംഗളൂരുവിൽ എനിക്ക് ഒറ്റയ്ക്ക് താമസിക്കാൻ കഴിയുമോ? സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ? അവിടെ സമാന…

Read More

അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: വേനൽ ചൂടിന് ആശ്വാസമായി കർണാടകയിൽ അടുത്ത അഞ്ച് ദിവസം ശക്തമായ പ്രീ-മൺസൂൺ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കൻ കർണാടകയിലെ ചില ജില്ലകളിൽ ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുണ്ട്. തെക്കൻ ഉൾനാടൻ ജില്ലകൾ, വടക്കൻ ഉൾനാടൻ കർണാടക, മലനാട് മേഖലകൾ എന്നിവിടങ്ങളിലാണ് മഴ ശക്തമാകുക. ബെംഗളൂരു, മൈസൂരു, ഹാസൻ, കുടക്, ബെൽഗാം, ധാർവാഡ്, കലബുറഗി ജില്ലകളിൽ പ്രത്യേക…

Read More
Click Here to Follow Us