മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്

ബെംഗളൂരു: വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ലഭ്യമാണ്. ഇനി വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളോടെ ഇന്ത്യക്കാരുടെ യാത്രകള്‍ കൂടുതല്‍ മനോഹരമാകും. വന്ദേ ഭാരത് സ്ലീപ്പര്‍ കേരളത്തിനുമുണ്ടെന്ന ആശ്വാസത്തിലാണ് മലയാളികള്‍. അത് ബെംഗളൂരിവിലേക്കാണെങ്കില്‍ സന്തോഷം ഇരട്ടിയാകും.

തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയും, തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയും, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുമുള്ള റൂട്ടുകളാണ് വന്ദേ ഭാരതിന്റെ കാര്യത്തില്‍ കേരളത്തില്‍ പരിഗണനയിലുള്ളത്. എന്നാല്‍ തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളുരു റൂട്ടുകളായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നു.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

എന്നാല്‍ നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍, ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് തിരുവനന്തപുരം-മംഗലാപുരം ട്രെയിനാണ്. അങ്ങനെയെങ്കില്‍ ഈ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതായിരിക്കും റെയില്‍വേയ്ക്കും ലാഭകരം.

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന നിരവധിയാളുകള്‍ക്കാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ആശ്വാസമാകുന്നത്. പ്രത്യേകിച്ച് ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക്. സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി എത്തുന്നത് ഇവരുടെ യാത്ര എളുപ്പമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts