വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽനിന്നുള്ള വിഡിയോ വൈറലാകുന്നു.
യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ നിലയിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ പ്രതിഷേധമാണ് ഉയരുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിലത്തായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷണ പൊതികളും സ്പൂണുകളും വിഡിയോയിൽ കാണാനാവും.
യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെ ശോഭകെടുത്തുമെന്നാണ് വിഡിയോയ്ക്കുള്ള പ്രതികരണങ്ങളിലുള്ളത്.
ഇതെല്ലാം റെയിൽവേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ എന്നും വിഡിയോ പോസ്റ്റ് ചെയ്തയാൾ ചോദിക്കുന്നുണ്ട്.
അതേസമയം പണം നൽകിയാൽ പൗരബോധം വാങ്ങാൻ കഴിയില്ലെന്നും പണത്തിന് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും കമന്റായി രേഖപ്പെടുത്തിയവരുമുണ്ട്.
അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്ര തുടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]