ഓൺലൈനായി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർ ജാഗ്രത!

ഡല്‍ഹി: ഓൺലൈനായി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർ ജാഗ്രത! അഡ്വാൻസ് റിസർവേഷൻ പിരീഡിന്റെ (എആർപി) ആദ്യ ദിവസം ടിക്കറ്റ് റിസർവ് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമായി ചെയ്തിരിക്കണം.

നിലവിൽ, ട്രെയിൻ പുറപ്പെടുന്ന ദിവസത്തിന്റെ 60 ദിവസം മുമ്പു മുതൽക്കാണ് എആർപി തുടങ്ങുന്നത്. ഇതിന്റെ ആദ്യദിവസത്തിൽ ആദ്യ നാല് മണിക്കൂറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാകും. അഥവാ രാവിലെ 8 മണി മുതൽ 12 മണി വരെ ആധാർ വെരിഫിക്കേഷൻ നടത്താത്തവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ആധാർ വെരിഫിക്കേഷൻ ഉള്ള ഐആർസിടിസി ഉപഭോക്താക്കൾക്ക് മറ്റുള്ളവരെക്കാൾ നേരത്തെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മുമ്പു തന്നെ നടപ്പാക്കിയിരുന്നതാണ്. ജനറൽ റിസർവേഷൻ തുറക്കുന്ന ആദ്യ 15 മിനിറ്റിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമായിരുന്നു.

പിന്നീട് ഇത് രാവിലെ 8 മുതൽ 10 വരെയാക്കി. ഇതാണ് ഇപ്പോൾ നാല് മണിക്കൂറായി ഉയർത്തിയത്. പോകെപ്പോകെ, ആധാർ വെരിഫിക്കേഷൻ ഇല്ലാത്തവരുടെ കാത്തിരിപ്പ് എആർപിയുടെ ആദ്യദിനത്തിൽ രാത്രി 12 മണി വരെയായി ഉയർത്താനാണ് നീക്കം.

റെയിൽവേ ബോർഡ് ഡിസംബർ 18ന് പുറത്തിറക്കിയ കത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്: “ആധാർ വെരിഫിക്കേഷൻ ഉള്ള ഐആർസിടിസി അക്കൗണ്ട് വഴി ജനറൽ റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയം, റിസർവേഷൻ തുറക്കുന്ന ദിവസത്തെ രാത്രി 12 മണി വരെ ഘട്ടം ഘട്ടമായി വിപുലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു.ആധാർ വെരിഫൈ ചെയ്യാത്തവർ ഇനി നേരിട്ട് സ്റ്റേഷനുകളിൽ പോയി റിസർവ് ചെയ്യുക എന്നതാണ് മാർഗ്ഗം

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts