ബെംഗളൂരുവിലെ ഗതാഗത പ്രശ്നം; ജാക്കൂരിലെ സർവീസ് റോഡ് തുറന്നു ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര വേഗത്തികും

ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള യാത്രാ ദുരിതങ്ങൾക്ക് വിരാമമിട്ട് ജാക്കൂരിലെ സർവീസ് റോഡ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) പൂർത്തിയാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ പുതിയ റോഡ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗത പ്രശ്നം നഗരത്തിൻ്റെ കുതിപ്പിനെത്തന്നെ കാര്യമായി ബാധിക്കുന്നുണ്ട്. വൻകിട കമ്പനികളും ഐടി കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ബെംഗളൂരു നഗരത്തിലെ ഗതാഗത പ്രശ്നം കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. ഗതാഗതക്കുരുക്കാണ് പ്രധാന കാരണം. അതിനൊപ്പം വിമാനത്താവളത്തിലേക്കും പുറത്തേക്കുമായി ഒരു ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യവും വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ തിരക്ക് ശക്തമാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയിലെ ഏറ്റവും തടസ്സ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ഇവിടത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സർവീസ് റോഡിന് സാധിക്കും. സഹകർനഗർ, യലഹങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജാക്കൂരിൽ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഏറെക്കാലമായി പരാതിയായിരുന്നു. സർവീസ് റോഡ് തുറന്നതോടെ പ്രാദേശിക യാത്രക്കാരെയും ഹൈവേയിലെ അതിവേഗ വാഹനങ്ങളെയും വേർതിരിക്കാൻ സാധിക്കും.

സർവീസ് റോഡ് തുറന്നതോടെ ഹെബ്ബാൾ ഭാഗത്തേക്ക് പോകുന്ന ദൈനംദിന യാത്രക്കാർക്ക് നേട്ടമാകും. വിമാനത്താവള കവാടത്തിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ റോഡ് സഹായിക്കുമെന്ന് ആളുകൾ പറഞ്ഞു. സർവീസ് റോഡ് തുറന്നതോടെ ഗതാഗതം വളരെ ചിട്ടയാകുമെന്നും പ്രദേശത്ത് അനധികൃത പാർക്കിങ് ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പാക്കുകയാണ് വേണ്ടതെന്നും ജനങ്ങൾ പറഞ്ഞു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

റോഡ് തുറന്നതോടെ ജാക്കൂർ ക്രോസിലെ ഗതാഗതക്കുരുക്ക് കുറഞ്ഞതായി ട്രാഫിക് (നോർത്ത്) ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ജയപ്രകാശ് പറഞ്ഞു. ചെറിയ ദൂരയാത്രകൾക്ക് ഹൈവേ ഉപയോഗിക്കേണ്ടിവന്നിരുന്ന പ്രാദേശിക താമസക്കാർക്ക് ഇനി അത് വേണ്ട. പാത പ്രധാന പാതയിലെ തിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ റോഡ് ജാക്കൂരിലെ പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഡ്രൈവർമാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts