ദുരനുഭവങ്ങള്‍ തുടര്‍ക്കഥ; ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരില്‍ നിന്നുളള അനുഭവങ്ങള് കൂടുന്നു: പരാതി പറയാന്‍ ഹൈല്‍പ് ലൈന്‍

റെയില്‍ വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും വിമാനത്താവളത്തിലും വന്നിറങ്ങുന്ന യാത്രക്കാര്‍ ഓട്ടോ, കാബ് ഡ്രൈവര്‍മാരില്‍ നിന്ന നേരിടുന്ന മോശം അനുഭവങ്ങള്‍ ഓരോ ദിവസവും കൂടിവരുന്നു.

റൂട്ട് മാറ്റി സഞ്ചരിച്ചതും ചോദ്യം ചെയ്ത യാത്രക്കാരനെ തല്ലിയതും വീട്ടിലേക്ക് ഓട്ടം വിളിച്ച യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍ പണം മേഷ്ടിക്കാന്‍ ശ്രമിച്ചതുമെല്ലാം അടുത്തയിടെ നഗരത്തില്‍ നടന്ന സംഭവങ്ങളാണ്.

നിസ്സാര തര്‍ക്കങ്ങള്‍ക്ക് പോലും അസഭ്യവര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും പോവുകയാണ് . അമിത നിരക്ക്, യാത്രാ ബുക്ക് ചെയ്തിട്ട് റദ്ധാക്കല്‍, ഡ്രൈവര്‍മാരുടെ മോശമായ പെരുമാറ്റം തുടങ്ങിയവയാണ് യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഡ്രൈവര്‍മാര്‍ യ്ാത്രക്കാരോട് മോശമായി പെരുമാറാതിരിക്കാന്‍ വെബ് ടാക്‌സി കമ്പനികളും പോലീസും ബോധവല്‍ക്കരണമുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം

പരാതി അറിയിക്കാം 112ല്‍

യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ക്ക് പോലീസ് ഒട്ടേറെ തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

മോശം അനുഭവം നേരിടേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാര്‍ക്കതിരെ 11 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിളിക്കുന്നയാള്‍ക്ക് വ്യക്തിവിവരങ്ങള്‍ ന്ല്‍കാതിരിക്കാനും കഴിയും വിളിക്കുമ്പോള്‍ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കാം .

ഇത്കൂടാതെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പരാതികള്‍ അറിയിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts