എസ്എസ്എല്‍സി-പിയു പരീക്ഷകൾ ജയിക്കാനുളള മാര്‍ക്ക് പുനക്രമീകരിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു: എസ്എസ്എല്‍സി പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാനുളള മാര്‍ക്ക് പരിധി 35ല്‍ നിന്ന് 33 ആയും പിയു പരീക്ഷയില്‍ 35ല്‍ നിന്ന് 30 ആയും കുറച്ചു.

സിബിഎസ്ഇ ഉള്‍പ്പെടെയുളള മറ്റ് ബോര്‍ഡുകളുടെ മാതൃകയിലാണ് ജയിക്കാനുളള മാര്‍ക്ക് പുനക്രമീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

ഭരണപരീഷ്‌കരണ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മാര്‍ക്ക് പുനക്രമീകരണത്തിന്റെ കരട് ജൂലൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭൂരിഭാഗം പേരും ഇതിനെ അനൂകൂലിച്ചതോടെയാണ് പരിഷ്‌കരണം നടപ്പിലാക്കിയത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts