രാത്രിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന സൈക്കോ യുവാവിനെ കൊണ്ട് പൊറുതിമുട്ടി പൊതുജനങ്ങൾ

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഒരു പുരുഷൻ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന വീഡിയോ വൈറൽ ആയി. ഈ സൈക്കോ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രമേ മോഷ്ടിക്കുന്നുള്ളു എന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.

മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഘണ്ടികേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീരപൂർ ഓണിയിലാണ് ഈ സംഭവം നടന്നത്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ഇപ്പോൾ ഈ പട്ടണത്തിലെ ജനങ്ങൾക്ക് അയാളുടെ ഭയം കാരണം ശരിയായി ഉറങ്ങാൻ കഴിയുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അവിടത്തെ നാട്ടുകാർ പറഞ്ഞു. രാത്രിയിൽ അയാൾ വന്ന് വീടുകൾക്ക് മുന്നിൽ ഉണങ്ങാൻ ഇട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നു.

ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആളുകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അയാളെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts