ജംബോ സവാരി റൂട്ടിൽ ദസറ ആനകൾക്കുള്ള പരിശീലനം ആരംഭിച്ചു

ബെംഗളൂരു : ജംബോ സവാരി റൂട്ടിലെ എട്ട് ദസറ ആനകളുടെ ആദ്യ ബാച്ചിനുള്ള പരിശീലനം ഇന്നലെ ആരംഭിച്ചു. ഹൗഡ ആനയായ അർജുനനാണ് ടീമിനെ നയിച്ചത്.  ഘോഷയാത്രയായി കടന്നുപോകുന്ന ഭാഗത്തുകൂടി ആനകളെ നടത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് 12 ന് മൈസൂരുവിലെത്തിയ ദസറ ആനകളുടെ ആദ്യ ബാച്ചിനെ യെൽവാളിലെ അലോകയിൽ പാർപ്പിച്ച ശേഷം ഓഗസ്റ്റ് 17 ന് മൈസൂർ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു. ഓഗസ്റ്റ് 18 ന് ആനകളുടെ ഭാരം പരിശോധിച്ച് ഇന്നലെ പരിശീലന സെഷനുകൾ ആരംഭിച്ചു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

മൈസൂരു കൊട്ടാരവളപ്പിൽ കഴിയുന്ന ആനകളെ ദിവസവും രാവിലെയും വൈകീട്ടും ജംബോ സവാരി കടന്നുപോകുന്ന റൂട്ടിലൂടെയാണ് കൊണ്ടുപോകുന്നത്.

വഴി പരിചിതമാക്കുന്നതിനുവേണ്ടിക്കൂടിയാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞദിവസം 4.30 കിലോമീറ്റർ ആനകളെ നടത്തിച്ചു.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ദസറ നടക്കുന്നത്. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്വർണഅംബാരിയിൽ എഴുന്നള്ളിക്കുന്ന ജംബോ സവാരിയാണ് പ്രധാനചടങ്ങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts