നാട്ടിലേക്ക് ഓണയാത്ര; എത്രയുംവേഗം മലബാറിലേക്കും പ്രത്യേകതീവണ്ടി വേണമെന്ന ആവശ്യം ശക്തമാക്കി ബംഗളുരു മലയാളികൾ

ബെംഗളൂരു : എത്രയുംവേഗം മലബാറിലേക്കും പ്രത്യേകതീവണ്ടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഓണക്കാലയാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണപശ്ചിമറെയിൽവേ തെക്കൻ കേരളത്തിലേക്ക് രണ്ട് പ്രത്യേകതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചുവെങ്കിലും മലബാർമേഖലയിലേക്ക് ഒരു സർവീസ് പോലും അറിയിച്ചിട്ടില്ല.

ബെംഗളൂരു മലയാളികളിൽ വലിയൊരുവിഭാഗവും മലബാറിൽനിന്നാണെന്നും അതിനാൽ എത്രയുംവേഗം പ്രത്യേകസർവീസ് പ്രഖ്യാപിക്കണമെന്നും നഗരവാസികളായ മലയാളികൾ ആവശ്യപ്പെട്ടു.

  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!

സ്ഥിരംസർവീസിന്റെ കാര്യത്തിലും മലബാറിന് അവഗണനയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

നിലവിൽ ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരുപ്രതിദിന സർവീസ് മാത്രമാണുള്ളത്. യശ്വന്ത്പുരിൽനിന്ന് കണ്ണൂരിലേക്കുള്ള എക്സ്‍പ്രസ് തീവണ്ടിയാണിത് (16527).
ഓണത്തോട് അടുത്തദിവസങ്ങളിൽ ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടാനില്ല. കേരള ആർടിസി പ്രത്യേക സർവീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരക്ക് പരിഗണിക്കുമ്പോൾ ഇത് പര്യാപ്തമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us