കാത്തിരിപ്പിന് അവസാനം ; നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസാന്ദ്ര -മാധവാര പാതയിൽ ഇന്നു മുതൽ സർവീസ്

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയിൽ വ്യാഴാഴ്ച സർവീസ് തുടങ്ങും.

രാവിലെ അഞ്ചിന് മാധവാരയിൽ നിന്ന് ആദ്യത്തെ മെട്രോ ട്രെയിൻ പുറപ്പെടും. രാത്രി 11-നായിരിക്കും അവസാനത്തെ ട്രെയിൻ.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ തുടങ്ങിയവർ ബുധനാഴ്ച യെശ്വന്തപുരയിൽ നിന്ന് മാധവാര വരെ മെട്രോയിൽ സഞ്ചരിച്ച് പാത പരിശോധിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

വ്യാഴാഴ്ച രാവിലെ ഈ പാതയിൽ യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നും ഔദ്യോഗിക ഉദ്ഘാടനം പിന്നീടായിരിക്കുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.

ഈ പാത 44,000 യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുനാഥനഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ.

ഭൂമിയുടെ വിലയുൾപ്പെടെ 1168 കോടി രൂപ ചെലവിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. നാഗസാന്ദ്ര- മാധവാര പാത തുറക്കുന്നതോടെ നമ്മ മെട്രോയ്ക്ക് ആകെ 76.95 കിലോമീറ്റർ പാതയും 69 സ്റ്റേഷനുകളുമാകും.

ഗ്രീൻ ലൈനിൽ 33.46 കിലോമീറ്ററും 31 സ്റ്റേഷനുകളും പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 43.49 കിലോമീറ്ററും 38 സ്റ്റേഷനുകളും ആണുള്ളത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന പൂർത്തിയായി ഒരുമാസമായപ്പോഴാണ് വാണിജ്യ സർവീസ് തുടങ്ങുന്നത്.

അനുമതി ലഭിച്ചിട്ടും സർവീസ് തുടങ്ങാൻ വൈകുന്നതിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരേ (ബി.എം.ആർ.സി.എൽ.) വൻ വിമർശനമുയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts