മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട ഭൂമികൈമാറ്റക്കേസ്;  മുഡ ഓഫീസിൽ പരിശോധനനടത്തി  ഇ.ഡി. 

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട ഭൂമികൈമാറ്റക്കേസുമായി ബന്ധപ്പെട്ട് മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധനനടത്തി.

വെള്ളിയാഴ്ച രാവിലെയാണ് മൈസൂരുവിലെ മുഡ ഓഫീസിൽ അർധസൈനികരുടെ സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. മൈസൂരു താലൂക്കോഫീസിലും പരിശോധനനടത്തി. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്.

  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിൽ 14 പാർപ്പിടപ്ലോട്ടുകൾ മുഡ അനുവദിച്ചതുസംബന്ധിച്ച് ലോകായുക്ത അന്വേഷണം തുടങ്ങിയപ്പോഴാണ് ഇ.ഡി.യും കേസെടുത്തത്. അതിനിടെ, പാർപ്പിടപ്ലോട്ടുകൾ പാർവതി മുഡയ്ക്ക് തിരിച്ചുനൽകിയിരുന്നു.

ഇ.ഡി. നടത്തിയ പരിശോധനയെ ബി.ജെ.പി.യും ജെ.ഡി.എസും സ്വാഗതംചെയ്തു. ലോകായുക്ത അന്വേഷണത്തിൽ സത്യം പുറത്തുവരില്ലെന്നും നേതാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us