നഗരത്തിൽ ലിഫ്റ്റ് കൊടുക്കുമ്പോൾ സൂക്ഷിക്കുക; ലിഫ്റ്റ് ചോദിച്ച് കയറിയയാൾ ബൈക്ക് ഓടിച്ചയാളെ കുത്തിപരിക്കേൽപിച്ചു

bike

ബെംഗളൂരു : ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ ബൈക്ക് ഓടിച്ചയാളെ കത്തികൊണ്ട് കുത്തി. ദസനപുര സ്വദേശി ഈശ്വർ ഗൗഡയ്ക്കാണ് (38) കുത്തേറ്റത്.

ആക്രമണം നടത്തിയ ഹനുമന്തെഗൗഡനപാളയ സ്വദേശി രോഹിത് ഗൗഡയെ (24) പോലീസ് അറസ്റ്റുചെയ്തു.

ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് അപമാനിച്ചതിന് പ്രതികാരമായി കുത്തിക്കൊല്ലാനായിരുന്നു രോഹിത്തിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

കഴിഞ്ഞദിവസം രാത്രി ഈശ്വർ ഗൗഡ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ കാത്തു നിൽക്കുകയായിരുന്ന രോഹിത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു.

ബൈക്ക് വിജനമായ സ്ഥലത്തെത്തിയപ്പോൾ രോഹിത് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us