വാതിലും ജനലും തുറന്നിട്ട് ദമ്പതികളുടെ ‘പ്രണയലീല’ ; പ്രതികരിച്ചപ്പോൾ ഭീഷണി

ബെംഗളൂരു: അയല്‍വാസികള്‍ക്കെതിരെ യുവതിയുടെ പരാതി.

അയല്‍വാസികള്‍ പരസ്യമായി ‘റൊമാന്‍സി’ല്‍ ഏര്‍പ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി.

ആവലഹള്ളി പ്രദേശത്ത് താമസിക്കുന്ന 44കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.

വാതിലുകളും ജനലുകളും തുറന്നിട്ട് അയല്‍വാസികളായ ദമ്പതികള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നുവെന്നാണ് യുവതിയുടെ ആരോപണം.

ഇത് പ്രകോപനമുണ്ടാക്കുന്നതാണെന്ന് യുവതി പരാതിയില്‍ പറയുന്നു.

തന്റെ കുടുംബത്തെ അലോസരപ്പെടുത്തുന്ന രീതിയിലാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ കാമകേളികളില്‍ ഏര്‍പ്പെടുന്നത്.

ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നും, കൊലപ്പെടുത്തുമെന്നും ദമ്പതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

വീട്ടുടമയും മകനും ഈ ദമ്പതികള്‍ക്കൊപ്പമാണെന്നും യുവതി പറയുന്നു.

ചിക്കന എന്ന വീട്ടുടമസ്ഥനും, മകന്‍ മഞ്ജുനാഥും ഈ ദമ്പതികളുടെ മോശം പെരുമാറ്റത്തെയും, തന്നെ ഭീഷണിപ്പെടുത്തുന്നതിനെയും പിന്തുണയ്ക്കുകയാണെന്നും യുവതി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us