മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി

ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്.

അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ.

വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച്‌ സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ.

അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി.

എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി.

കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി വീട്ടില്‍ പോയി തന്‍റെ മാതാപിതാക്കളെ കാണിച്ചു.

ഇത് കണ്ടതും ഞെട്ടിത്തരിച്ച്‌ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു.

അങ്ങനെയാണ് സംഭവത്തിന് പിന്നിലെ വിശദവിവരം വീട്ടുകാര്‍ അറിയുന്നത്.

ഉടൻ തന്നെ മകളുടെ കൂട്ടുകാരന്‍റെ വീട്ടിലേക്ക് വിളിച്ച്‌ കാര്യം അറിയിക്കുകയും 12 ലക്ഷത്തിന്‍റെ ആ സ്വര്‍ണക്കട്ടി അവര്‍ക്ക് കൈമാറുകയും ചെയ്തു.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

കൊടുത്ത സമ്മാനം തിരികെ കിട്ടിയെങ്കിലെന്താ ഭാവിയില്‍ അവന് പറയാം തന്‍റെ പ്രിയതമയ്ക്ക് ആദ്യമായി നല്‍കിയ സമ്മാനം ലക്ഷങ്ങള്‍ വിലമതിക്കുന്നതാണെന്ന് വീട്ടുകാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts