ബൈക്കിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ കവർന്നു: മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി; അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളൂരു: വിജയപുര ജില്ലയിലെ നിഡഗുണ്ടി ടൗണിൽ ബൈക്കിൽ നിന്നും രണ്ടര ലക്ഷം പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ .

പണം മോഷ്ടിച്ച് ഇയാൾ ഓടിപ്പോകുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

നിഡഗുണ്ടി താലൂക്കിലെ ഹെബ്ബല ഗ്രാമത്തിലെ ഹോളെബാസു സിദ്രമപ്പ ഹൊഗോഡിയാണ് പണം നഷ്ടപ്പെട്ട വ്യക്തി.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

യൂണിയൻ ബാങ്കിൽ നിന്ന് 2.5 ലക്ഷം രൂപ എടുത്ത് പ്ലാസ്റ്റിക് കവറിലാക്കി ബൈക്കിൽ കയറ്റിയെന്നാണ് സിദ്രമപ്പ പറഞ്ഞത്.

പിന്നീട് മൊബൈൽ നന്നാക്കാൻ സിദ്രാമപ്പ കടയിൽ പോയി. സിദ്രാമപ്പ പോയ ഉടനെ വന്ന മോഷ്ടാവ് ബൈക്കിന്റെ മുൻഭാഗത്തെ ബാഗിൽ കൈവെച്ച് പിന്നിലേക്ക് നോക്കി പണമുള്ള ബാഗ് എടുത്തു.

മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിഡഗുണ്ടി പോലീസ് സ്‌റ്റേഷന് പരിധിയിലെ ഇജേരി കോംപ്ലക്‌സിന് സമീപമാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts