ബെംഗളൂരു പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി ജനുവരിയിൽ തുറക്കാൻ സാധ്യത

ബെംഗളൂരു: 2024 ജനുവരിയോടെ പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നുകൊടുത്തേക്കും.

തൂണുകൾ താങ്ങിനിർത്തി ബോക്‌സ് ഗർഡറുകളിലെ ചില പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ വിള്ളലുണ്ടായതിനാലാണ് 2021 ഡിസംബർ 25 ന് ഗോരഗുണ്ടെപാൾയയ്ക്കും പാർലെ ടോൾ പ്ലാസയ്ക്കും ഇടയിലുള്ള 4 കിലോമീറ്റർ മേൽപ്പാലത്തിൽ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചത്.

ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

അടച്ചുപൂട്ടലിന്റെ ഫലമായി എല്ലാ വാഹനങ്ങളും ഉപരിതല റോഡ് എടുക്കുകയും ഇതോടെ നിരത്തിലൂടെ ഓടുന്ന വാഹനങ്ങൾ ഇഴയാൻ കാരണമാവുകയും ചെയ്തു.

  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

2022 ഫെബ്രുവരിയിൽ, സംസ്ഥാന സർക്കാർ ഇടപെട്ടതിനെത്തുടർന്ന്, ഫ്ലൈ ഓവറിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ മാത്രം അനുവദിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.

ശേഷം പ്രശ്‌നം പരിഹരിക്കാനും മേൽപ്പാലം നന്നാക്കാനും സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകി.

ബോക്‌സ് ഗർഡറുകളെ ബന്ധിപ്പിക്കുന്ന പ്രെസ്‌ട്രെസ്ഡ് കേബിളുകൾ സാങ്കേതിക തകരാറുകൾ ഉണ്ടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് ഗർഡറുകൾ ഒന്നിച്ചു നിർത്തിയിരുന്ന പ്രിസ്ട്രെസ്ഡ് കേബിളുകളെല്ലാം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ഇതുവരെ 43 പുതിയ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 197 കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും വിദഗ്ധ സമിതി അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ.ചന്ദ്ര കിഷൻ ജെ.എം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
[masterslider id="10"]

Related posts

Click Here to Follow Us