നഗരത്തിലേക്ക് ഉൾപ്പെടെയുള്ള കെഎസ്ആർടിസി – സ്വിഫ്റ്റ് ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ആദ്യ സർവ്വീസ് ഹിറ്റായി

ksrtc hybrid

തിരുവനന്തപുരം; കെഎസ്ആർടിസി – സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോ​ഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ആദ്യ സർവ്വീസിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തു.

ആദ്യ ദിവസം എസി ബസ് ആലപ്പുഴ വഴി തൃശ്ശൂലിലേക്കും. നോൺ എ സി ബസ് കോട്ടയം വഴി തൃശ്ശൂരിലേക്കുമാണ് സർവ്വീസ് നടത്തിയത്. ഇരു സർവ്വീസുകളിലും 15 സ്ലീപ്പർ സീറ്റുകളും, 27 സീറ്ററുകളും നിറഞ്ഞാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. രാത്രിയോടെ തൃശ്ശൂരിൽ നിന്നും മടക്ക സർവ്വീസുകൾ നടത്തും.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

തുടർന്ന് ഇന്നലെ മുതൽ ഇരു ബസുകളും ബാം​ഗ്ലൂരിലേക്ക് സർവ്വീസ് നടത്തി. എസി ബസ് ഉച്ചയ്ക്ക് 2.30 തിരുവനന്തപുരത്ത് നിന്നും സർവ്വീസ് ആരംഭിച്ച് കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർ വഴി പിറ്റേ ദിവസം രാവിലെ 7.30 തിന് ബംഗളുരുവിൽ എത്തുക. തിരിച്ച് ഉച്ചയ്ക്ക് 1മണിക്ക് ബംഗളുരുവിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ഈ ബസ് പിറ്റേ ദിവസം പുലർച്ചെ 5.50 തിന് തിരുവനന്തപുരം എത്തിച്ചേരും.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവനന്തപുരത്ത് നിന്നും സർവ്വീസ് ആരംഭിക്കുന്ന നോൺ എ സി ബസ് കോട്ടയം- പാലക്കാട്- സേലം വഴി പുലർച്ചെ 7.30 തിന് ബംഗളുരുവിൽ എത്തും. വൈകിട്ട് 7.30 ബംഗളുരുവിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ബസ് രാവിലെ 10.50 തിന് തിരുവനന്തപുരം എത്തിച്ചേരും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts