രാജാജിനഗറിൽ അമ്മയോട് അടുത്ത് സംസാരിച്ചതിന് പാചകക്കാരനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: നഗരത്തിലെ രാജാജിനഗർ ആറാം ബ്ലോക്കിലുള്ള വസതിയിൽ ഒരാൾ പാചകക്കാരനെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാചകക്കാരന് തന്റെ അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി പാചകക്കാരനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നിലവിൽ ഒളിവിലാണ്. മഗഡി റോഡ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

രവി ഭണ്ഡാരി (44) ആണ് കുത്തേറ്റ് മരിച്ചത്. പേയിംഗ് ഗസ്റ്റ് ഹോക്‌സിൽ (പിജി) പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു രവി ഭണ്ഡാരി. രാഹുലിന്റെ അമ്മ പത്മാവതി രവിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

അമ്മയുമായി അടുത്ത് സംസാരിച്ചതിന്റെ പേരിൽ രാഹുലിന് രവിയോട് ദേഷ്യമുണ്ടായിരുന്നതായും ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പറയപ്പെടുന്നു.

ജൂലൈ 28 ന് രാഹുൽ രവിയെ വിളിച്ച് അദ്ദേഹത്തോട് സംസാരിക്കണമെന്ന് അറിയിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഹുലിന്റെ അമ്മ പത്മാവതി അന്ന് പിജിയിൽ ജോലി ചെയ്യുകയായിരുന്നു.

രവിയുമായി വാക്കുതർക്കത്തിലേർപ്പെട്ട രാഹുൽ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കൃത്യം നടത്തിയതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാഹുൽ ഒളിവിലാണ്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

പത്മാവതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഗഡി റോഡ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts