പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച വയസുകാരിയുടെ സംസ്‌കാരം ഇന്ന്

ആലുവ: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച വയസുകാരിയുടെ സംസ്‌കാരം ഇന്ന്.

ഇത് കൂടി വായിക്കുക: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താൻ കഴിയാതെ പോലീസ് https://bengaluruvartha.in/2023/07/29/kerala/133761

രാവിലെ കുട്ടി പഠിച്ച ആലുവയിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.

മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. അതേസമയം കേസിലെ പ്രതി അസ്ഫാക്കിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ഇത് കൂടി വായിക്കുക: കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കിട്ട് മൂടിയ നിലയിൽ കണ്ടെത്തി https://bengaluruvartha.in/2023/07/29/kerala/133783/

കഴിഞ്ഞ ദിവസം പ്രതിയെ എത്തിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടന്നിരുന്നില്ല. പ്രതി അസഫാക് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകള്‍ ഉള്ളതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇന്ന് 11 മണിയോടെ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിയലായിട്ടുണ്ട്.

അസ്ഫാക്കിന് മുറി എടുത്തു നല്‍കിയ ആളെയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇയാളുടെ പങ്ക് വ്യക്തമാകേണ്ടതുണ്ട്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

കൊലപാതകവുമായി ബന്ധപ്പെട്ട് അസ്ഫാക്കിന് ഇയാളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts