മൈസൂരു – ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ട്രെയിൻ നാളെ മുതൽ

ബെംഗളൂരു: മൈസൂരു- ബെംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആര്‍. ബെംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്യും.

കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിന്‍ ഓടുക.

ചെന്നൈ സെന്‍ട്രല്‍-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയില്‍ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയില്‍ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്. കെ.എസ്.ആര്‍ ബംഗളൂരുവില്‍-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനില്‍ ഉച്ചക്ക് 12.30ന് എത്തും. മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് (20607) മൈസൂരുവില്‍ നിന്ന് ഉച്ചക്ക് 1.05നാണ് പുറപ്പെടുക.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

കെ.എസ്.ആര്‍ ബംഗളൂരുവില്‍ 2.55 ന് എത്തും. ഇവിടെ 5 മിനിറ്റ് സ്റ്റോപ്. കാട്പാടി- 5.58ന് എത്തും. ഇവിടെ 2 മിനിറ്റ് സ്റ്റോപ്. ചെന്നൈ സെന്‍ട്രലില്‍ രാത്രി 7.35ന് എത്തും. ചെന്നൈയില്‍ നിന്ന് പുറപ്പെട്ടാല്‍ കാട്പാടിയിലും കെ.എസ്.ആര്‍ ബംഗളൂരുവിലും മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. ദക്ഷിണ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ മണിക്കൂറില്‍ 80.25 കിലോമീറ്ററും ദക്ഷിണ പശ്ചിമ റെയില്‍വേ പരിധിയില്‍ 75.62 കിലോമീറ്ററുമാണ് പരമാവധി വേഗം. രാജ്യത്ത് നിലവില്‍ സര്‍വിസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കുറഞ്ഞ വേഗമാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ ഉണ്ടാവുക. മൈസൂരു -ബംഗളൂരു പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗമെങ്കിലും വളവുകള്‍ ഉള്ളതിനാലാണ് വേഗപരിധി. വളവുകളില്ലാത്ത പാതകളില്‍ 160-180 കിലോമീറ്റര്‍ വേഗ പരിധിയില്‍ വരെ സര്‍വിസ് നടത്താന്‍ കഴിയും.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

പൂര്‍ണമായും തദ്ദേശീയമായാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും പൂര്‍ണമായും ഓട്ടോമാറ്റിക് ഡോറുകള്‍ ഉള്ളവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts

Click Here to Follow Us