ബെംഗളൂരു: ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ വി രമണ തിരുമലയിലെ വെങ്കിടേശ്വര ഭഗവാന്റെ പുരാതന ഗിരിക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ആഗസ്ത് 26ന് വിരമിക്കുന്ന ജസ്റ്റിസ് രമണ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ശ്രീകോവിലിൽ എത്തിയ ജസ്റ്റിസ് രമണയെ ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡിയും ടിടിഡി അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡ്ഡിയും ചേർന്ന് സ്വീകരിച്ചു.
പിന്നീട്, ജസ്റ്റിസ് രമണ ഇവിടെ അടുത്തുള്ള ശ്രീ പത്മാവതി ദേവിയുടെ ക്ഷേത്രവും സന്ദർശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രനഗരിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം തെലുങ്കിലേക്ക് വിവർത്തനം ചെയ്ത ‘സത്യശോധന- മഹാത്മ ആത്മകഥ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
അതേസമയം, മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കൊപ്പം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വെങ്കിടേശ്വര ക്ഷേത്രത്തിൽ ആരാധന നടത്തി. യെദ്യൂരപ്പയ്ക്കും മറ്റ് നേതാക്കൾക്കുമൊപ്പം ക്ഷേത്രം സന്ദർശിച്ചതിന്റെ ഫോട്ടോ ബൊമ്മൈ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.